കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന കോടതി വളപ്പിലെ മുറി ദേവസ്വം ഏറ്റെടുത്തു

823
Advertisement

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള കോടതി വളപ്പിലെ മുറി സ്റ്റാമ്പ് വെന്റര്‍ വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് ദേവസ്വം മുറി ഏറ്റെടുത്തു.കോടതിയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ഒഴിച്ചുള്ള മുറികള്‍ ജൂണ്‍ 18 ന് ദേവസ്വം പരസ്യമായി ലേലത്തിനു വച്ചിരുന്നു .സ്റ്റാമ്പ് വെന്റര്‍ നടത്തി വന്നിരുന്ന മുറി ലേലത്തിലെടുത്ത വ്യക്തിക്ക് ദേവസ്വത്തിനു കൈമാറാന്‍ ഇയാള്‍ ഒഴിയാത്തതു മൂലം സാധിച്ചില്ല .ഇതേ തുടര്‍ന്ന പോലീസ് സഹായത്തോടെ പൂട്ട് പൊളിച്ച് മുറി ഏറ്റെടുക്കാന്‍ ദേവസ്വം തീരുമാനിച്ചു.പൊളിക്കുന്നതിനു മുമ്പു തന്നെ മുറി വാടകയ്്ക്കെടുത്ത വ്യക്തി സ്ഥലത്തെത്തുകയും മുറി തുറന്ന് തരാമെന്ന് പറയുകയും ചെയ്തു.അതേ തുടര്‍ന്ന് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ ഓഫീസ് നടത്താനായി ലേലമെടുത്ത വര്‍ദ്ധനന്‍ പുളിക്കലിന് മുറിയുടെ താക്കോല്‍ കൈമാറി

 

Advertisement