Friday, April 3, 2026
26.9 C
Irinjālakuda

സ്റ്റുഡന്റ് പോലീസിന്റെ ഫോഴ്‌സിന്റെ 10-ാം വാര്‍ഷികം മാതൃകലാലയമായ ക്രൈസ്റ്റ് കോളേജില്‍

ഇരിങ്ങാലക്കുട :പത്ത് വര്‍ഷം മുമ്പ് കേരള പോലീസിന്റെ സഹകരണത്തോടെ ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് സേന എന്ന പദ്ധതി ഇന്ത്യയില്‍ത്തന്നെ കോളേജ് തലത്തിലുള്ള ആദ്യത്തെ പരീക്ഷണമാണെ് റിട്ട.അഡീഷണല്‍ എ.ഡി.ജി.പി. പി.വിജയാനന്ദ് അഭിപ്രായപ്പെട്ടു.പദ്ധതിയുടെ പത്താംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജില്‍ നടന്ന പോലീസ് ഉദ്യോഗസ്ഥരുടെയും എന്‍.എസ്.എസ്. അംഗങ്ങളുടെയും സംഗമത്തിന് ആശംസകള്‍ നേര്‍ുന്ന് കൊണ്ട് ആന്ധ്രപ്രദേശിലെ ഗോദാവരിയില്‍നിന്ന് അയച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.ഇരിഞ്ഞാലക്കുടയില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരുമായി സംഘര്‍ഷം നിത്യസംഭവമായിരുന്ന 2008 കാലത്ത് വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി ക്രിയാത്മകമായി വിനിയോഗിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന അന്വേഷണമാണ് സ്റ്റുഡന്റ് പോലീസ് സേന എന്ന ആശയത്തില്‍ എത്തിച്ചത് എന്ന് പദ്ധതി ആസൂത്രണം ചെയ്ത ഡോ.ഇ.എം.തോമസ് പറഞ്ഞു. അക്കാലത്ത് തൃശൂര്‍ റേഞ്ച് ഐ.ജി.ആയിരുന്ന പി.വിജയാനന്ദ് ഐ.പി.എസ്സിനെ നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം പദ്ധതിയുടെ നടത്തിപ്പിന് എല്ലാ പിന്തുണയും നല്‍കി.
2008 ജൂലൈ 23 ന് അന്നത്തെ ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ആയിരുന്ന വി.വി.ശശികുമാറാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അക്കാലത്ത് പ്രോഗ്രാം ഓഫീസര്‍മാരായിരുന്ന ഡോ.ടെസ്സി പോള്‍ , പ്രൊഫ.വി.ഒ. ഡേവീസ് എന്നിവരുടെ സഹായത്തോടെ 40 എന്‍.എസ്.എസ്. പ്രവര്‍ത്തകരെ തെരഞ്ഞെടുത്ത് പോലീസ് ചിട്ടയായ കായികപരിശീലനവും നിയമ പരിശീലനവും നല്‍കി. അന്നത്തെ ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി. വി.വി.ശശികുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത്, കോസ്റ്റബിള്‍ ജോര്‍ജ്ജ് എിവരെ പരിശീലനത്തിന് നിയോഗിച്ചു. ഫെയ്മസ് വര്‍ഗ്ഗീസ്, സുരേഷ് എീ പോലീസ് ഉദ്യോഗസ്ഥന്‍മാരും മികച്ച പിന്തുണ നല്‍കി. ഇന്ന് നടന്ന സംഗമത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവച്ചു. കോളേജ് അവര്‍ക്ക് പൊന്നാട നല്‍കി ആദരിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ.സി.സി.ബാബു ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ്പ്രിന്‍സിപ്പല്‍മാരായ വി.പി.ആന്റോ, ഫാ.ജോയി.പീനിക്കപ്പറമ്പില്‍, പി.ആര്‍.ഒ. ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, പ്രൊഫ.അരു ബാലകൃഷ്ണന്‍ ,ഹിരമയി പി.എം, രാജിഷ ജോസ്, ഇ.എം.തോമസ്, ഡോ.ടെസ്സി പോള്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img