എസ്എന്‍സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

443
Advertisement

ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മുന്‍.സയന്‍സ് അധ്യാപകനും, അധ്യാപകപരിശീലകനും, എസ്.സി.ആര്‍.ടി അഡൈ്വസറുമായ സി.സി പോള്‍സണ്‍ നിര്‍വ്വഹിച്ചു. കറസ്‌പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ.ജി സുനിത സ്‌നേഹോപഹാരം സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ.ബാബു ആശംസകളര്‍പ്പിച്ചു. ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ.മായ സ്വാഗതം ആശംസിച്ചു.ശാസ്ത്രഗാനം,സ്‌കിറ്റ്, പവര്‍പോയിന്റ് പ്രസന്റേഷന്‍ ക്വിസ് തുടങ്ങിയ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിവിധ ക്ലബ്ബ് കോഡിനേറ്റര്‍ നേതൃത്വം നല്‍കി.

 

Advertisement