ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

399

ഇരിങ്ങാലക്കുട. ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആല്‍ത്തറക്കല്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഇന്ധനവില വര്‍ദ്ധനവിനെതിരായും കാലവര്‍ഷക്കെടുതിയില്‍ സഹായം അനുവദിക്കാത്തതുള്‍പ്പടെ ജനവിരുദ്ധ കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുമാണ് സമരം നടത്തിയത്.എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്‍.ബാലനുണ്ണിത്താന്‍, ജില്ലാസെക്രട്ടറിഎം.യു.കബീര്‍, പി.കെ.ഉണ്ണികൃഷ്ണന്‍, എ.എം.നൗഷാദ്, കെ.ജെ.ക്ലീറ്റസ്, എം.കെ.ജിനീഷ്, സി.കെ.സുഷമ,ജി.പ്രസീത എന്നിവര്‍ സംസാരിച്ചു

 

Advertisement