Sunday, March 29, 2026
23.9 C
Irinjālakuda

സമൂഹത്തിന്റെ നവോഥാനത്തിന് ആധ്യാത്മികതയിലൂന്നിയ യുവജന മുന്നേറ്റത്തിനേ സാധിക്കൂ-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിനു നന്മയുടെ പ്രകാശമേകാന്‍ ആദ്യാത്മികതയിലടിയുറച്ച യുവജന മുന്നേറ്റത്തിനേ സാധിക്കൂവെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത സിഎല്‍സി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹത്തില്‍ നന്മ വളരണം. നന്മയുള്ള സമൂഹത്തിനേ വളര്‍ച്ചയുണ്ടാകൂ. ഇതിനായി ആധ്യാത്മികതയിലടിയുറച്ച യുവജനമുന്നേറ്റം ഉണ്ടാകണം. മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സമൂഹമാണു ഉണ്ടാകേണ്ടതെന്നും ബിഷപ് കൂട്ടിചേര്‍ത്തു.
രൂപത സിഎല്‍സി ഡയറക്ടര്‍ ഫാ. ഡെയ്സണ്‍ കവലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രൂപത സിഎല്‍സി പ്രഥമ ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് (സീനിയര്‍) മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംങ്കുളം ആമുഖപ്രഭാഷണം നടത്തി. മുന്‍കാല ഡയറക്ടര്‍മാരായ ഫാ. ജോസ് മാളിയേക്കല്‍, ഫാ. വര്‍ഗീസ് അരിക്കാട്ട്, ഫാ. ആന്‍ഡ്രൂസ് ചെതലന്‍, ഫാ. ജിജി കുന്നേല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. പ്രഥമ പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശേരി, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജെസ്സി മരിയ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിഫി ജോഷി, മരിയ സെബാസ്റ്റിയന്‍, ബെസ്റ്റിയന്‍ പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img