മൂര്‍ക്കനാട് : പെയ്‌തൊഴിയാത്ത മഴ കെടുതിയില്‍ ആശ്വാസമാവുകയാണ് ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്.കാലവര്‍ഷ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 80 ല്‍പരം ആശ്രിതര്‍ക്ക് വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഭക്ഷണസാമഗ്രികള്‍ വിതരണം ചെയ്തു.വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ സി.ജെ അധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍മാരായ എ.ആര്‍ സഹദേവന്‍, അബ്ദുള്ളകുട്ടി,ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ എ.വി സുരേഷ് എന്നിവര്‍ സംസാരിച്ചു.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക റാണി ജോണ്‍,മൂര്‍ക്കനാട് സെന്റ് ആന്റണീസ് പളളി കൈക്കാരന്‍ ആന്റോ,വെസ്റ്റ് ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍,ട്രഷറര്‍ സതീശന്‍ നിലങ്കാട്ടില്‍,എന്‍.വിശ്വനാഥ മേനോന്‍,പി.വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement