മുരിയാട് കായലില്‍ യുവാവ് തോണിയില്‍ നിന്ന് കുഴഞ്ഞ് വീണ് മരിച്ചു.

6091

ഇരിങ്ങാലക്കുട: മുരിയാട് കായലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തോണിയില്‍ സഞ്ചരിക്കവേ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.പുല്ലൂര്‍ സ്വദേശി ഗിരിജന്‍ മകന്‍ അനീഷ് വെട്ടിയാട്ടീല്‍ (27) ആണ് വെള്ളത്തില്‍ വീണ് മരിച്ചത്. മുന്‍ പഞ്ചായത്തംഗം രജനീ അമ്മയാണ് .ബുധനാഴ്ച്ച വൈകീട്ട് 8 മണിയോടെ ആനുരുളി പ്രദേശത്തയാണ് സംഭവം .ഇരിങ്ങാലക്കുട പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം കണ്ടെത്തിയത് .പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.എസ് എഫ് ഐ മുന്‍ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയാണ്.

 

Advertisement