മഴകെടുതിയില്‍ മാപ്രാണത്ത് 15 ഓളം കുടുംബങ്ങള്‍

1022

ഇരിങ്ങാലക്കുട : നഗരസഭയിലെ 6,7 വാര്‍ഡുകളില്‍ പെടുന്ന മാപ്രാണം കുന്നുമ്മക്കരയിലാണ് മഴകെടുതിയില്‍ 15 ഓളം കുടുംബങ്ങള്‍ കഴിയുന്നത്.പലരുടെയും വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയതിനെ തുടര്‍ന്ന് ബദ്ധുവീടുകളിലേയ്ക്ക് താമസം മാറ്റി.വീട് ഉപേക്ഷിച്ച് പോകാന്‍ സാധിക്കാത്തവര്‍ ഇപ്പോഴും വെള്ളം കുറയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്.റോഡുകളില്‍ അരയ്‌ക്കൊപ്പം വെള്ളം ഉയര്‍ന്നു കഴിഞ്ഞു.കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവിടെ ഇത്തരത്തില്‍ വെള്ളം ഉയര്‍ന്നിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.ആറാം വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാറും വില്ലേജ് ഓഫീസറും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.കോന്തിപുലം പാടശേഖരത്തില്‍ നിന്നാണ് ഇവിടെ വെള്ളം കയറുന്നത്.

Advertisement