അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ആനയൂട്ടും നടത്തി.

986

അവിട്ടത്തൂര്‍ : മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ആനയൂട്ടും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.സഹസ്രകുംഭാഭിഷേകം,മഹാരുദ്രഭിഷേകം,പ്രസാദ ഊട്ട്,പുഷ്പാഭിഷേകം,മേജര്‍ സെറ്റ് പഞ്ചവാദ്യം എന്നിവ നടന്നു.ഗജപൂജ,ആനയൂട്ടിന് കിരണ്‍ നാരായണന്‍കുട്ടി,കൂടല്‍മാണിക്യം മേഘാര്‍ജ്ജുനന്‍.ശാരങ്കപാണി എന്നി ആനകള്‍ പങ്കെടുത്തു.ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി,ഓട്ടൂര്‍ മേയ്ക്കാട്ട് നാരായണന്‍ നമ്പൂതിരി,മേല്‍ശാന്തി താന്നിയില്‍ മതിയത്ത് നാരായണന്‍ നമ്പൂതിരി,കെ ആര്‍ രാജേഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Advertisement