ഇരിങ്ങാലക്കുട കത്തിഡ്രല്‍ ഊട്ട് തിരുന്നാളിന് വന്‍ ജനാവലി.

844

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ വി.തോമാശ്ലിഹയുടെ ദുക്റാന ഊട്ട് തിരുന്നാളിന് വിശ്വസികളുടെ തിരക്ക്.രാവിലെ 7.30 ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വി.കൂര്‍മ്പാനയ്ക്ക് നേതൃത്വം നല്‍കി.ഫാ.അനൂപ് കോലംങ്കണ്ണി,അജോ പുളിയ്ക്കന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.ഡിജിറ്റല്‍ ലൈബ്രറിയുടെ വെഞ്ചരിപ്പ് ബിഷപ്പ് നിര്‍വഹിച്ചു.തുടര്‍ന്ന് എ കെ സി സിയുടെ നേതൃത്വത്തില്‍ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.വിശ്വാസികളോട് തോമസ് ശ്ലിഹയുടെ പാത പിന്തുടര്‍ന്ന് വിശ്വാസം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.തുടര്‍ന്ന് തിരുന്നാള്‍ ഊട്ട് വെഞ്ചരിപ്പ് നടന്നു.2018-2019 വര്‍ഷത്തേ കൈക്കാരന്‍മാരായി ജോണി പൊഴൊലിപറമ്പില്‍,ആന്റു ആലേങ്ങാടന്‍,ജെയ്‌സണ്‍ കരപറമ്പില്‍,അഡ്വ.വി സി വര്‍ഗ്ഗീസ് എന്നിവര്‍ ചുമതല ഏല്‍ക്കുകയും പഴയ കൈക്കാരന്‍മാര്‍ക്ക് യാത്രയപ്പ് നല്‍കുകയും ചെയ്തു.25000 പേര്‍ക്കാണ് ഊട്ട് സദ്യ ഒരുക്കിയിരുന്നത്.അസി.വികാരിമാരായ ഫാ.മില്‍ട്ടണ്‍ തട്ടില്‍,ഫെമിന്‍ ചിറ്റിലപ്പിള്ളി, ഫാ.ഷാബു പുത്തൂര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement