അഭിമന്യുവിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ. പ്രതിഷേധം.

905
Advertisement

ഇരിങ്ങാലക്കുട : എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, പ്രസിഡണ്ട് വി.എ.അനീഷ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിഷ്ണു പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ ആര്‍.എല്‍.ജീവന്‍ലാല്‍, പി.കെ.മനുമോഹന്‍, ഐ.വി.സജിത്ത്, കെ.വി.നന്ദന, എം.വി.ഷില്‍വി എന്നിവര്‍ പ്രകടനം നേതൃത്വം നല്‍കി.

 

Advertisement