ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരായ നഗരസഭ വികസനകാര്യ സ്റ്റാന്റംങ്ങ് കമ്മിറ്റി ചെയര്‍മാനായ വി സി വര്‍ഗ്ഗീസ്,വിദ്യഭ്യാസ സ്റ്റാന്റംങ്ങ് കമ്മിറ്റി ചെയര്‍മാനായ എം ആര്‍ ഷാജു എന്നിവരാണ് തിങ്കളാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനവസാനം രാജി വെച്ചത്.ഇരുവരും രണ്ടര വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ,പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജി വെച്ചത്.കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള കുര്യന്‍ ജോസഫ്, ബിജുലാസ്സര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സ്ഥാനങ്ങള്‍ ഒഴിയുന്നത് .സ്റ്റാന്റംങ്ങ് കമ്മിറ്റി സ്ഥാനത്തിനായി പാര്‍ട്ടിയില്‍ രാജി സമ്മര്‍ദ്ദം ഉയര്‍ത്തുകയും വിഷയം മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്തിരുന്നു.നേതാക്കളുടെ സാന്നിധ്യത്തില്‍ അടുത്ത ദിവസം വീണ്ടും കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെയാണ് ഇരുവരും നാടകീയമായി നഗരസഭ യോഗത്തിന് ഒടുവില്‍ രാജി പ്രഖ്യാപിച്ചത്.നഗരസഭയിലെ ധനകാര്യം ,ആരോഗ്യവിഭാഗം തുടങ്ങിയ സ്റ്റാന്റംങ്ങ് കമ്മിറ്റികള്‍ ഐ ഗ്രൂപ്പ് വിഭാഗവും ക്ഷേമകാര്യം,പൊതുമരാമത്ത് വിഭാഗം എല്‍ ഡി എഫിന്റെയും കൗണ്‍സിലര്‍മാരാണ് സ്ഥാനം വഹിക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജി വെച്ചു.
Advertisement