ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’:സംഘാടക സമിതി രൂപീകരിച്ചു.

638
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യ സംഗമം’ പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിന സന്ധ്യയില്‍ ‘ഇന്ത്യ അപകടത്തിലാണ് പൊരുതാം നമുക്കൊന്നായ്’ എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കേന്ദ്രങ്ങളില്‍ ‘സ്വാതന്ത്ര്യ സംഗമം’ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുടയിലെ പരിപാടിയുടെ വിജയത്തിനായി 101 അംഗ എക്‌സിക്യുട്ടിവ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികളായി കെ.സി.പ്രേമരാജന്‍(ചെയര്‍മാന്‍) , ആര്‍.എല്‍.ശ്രീലാല്‍(കണ്‍വീനര്‍), വി.എ.അനീഷ(ട്രഷറര്‍),വൈസ് ചെയര്‍മാന്‍മാരായി ഉല്ലാസ് കക്കാട്ട്, അഡ്വ.കെ.ആര്‍.വിജയ, കെ.പി.ദിവാകരന്‍ മാസ്റ്റര്‍, വി.എ.മനോജ്കുമാര്‍, ടി.എസ്.സജീവന്‍ മാസ്റ്റര്‍, കെ.എ.ഗോപി, പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ എന്നിവരെയും,ജോ.കണ്‍വീനര്‍മാരായി സി.ഡി.സിജിത്ത്, പി.സി. നിമിത, വി.എം.കമറുദീന്‍, ആര്‍.എല്‍.ജീവന്‍ലാല്‍, പി.കെ.മനുമോഹന്‍, ഐ.വി.സജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു

 

Advertisement