സെന്റ് ജോസഫ്‌സ് കോളേജിന് കായിക അവാര്‍ഡ്

484
Advertisement

ഇരിങ്ങാലക്കുട:2017-18 വര്‍ഷത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കായിക മികവിനുള്ള മികച്ച രണ്ടാമത്തെ വനിതാ കോളേജായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡ് ലഭിക്കുകയും ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മന്ത്രി ഡോ .കെ ടി ജലീല്‍ സമ്മാനം നിര്‍വ്വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2017-18 വര്‍ഷത്തെ അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയപ്പോള്‍ സെന്റ് ജോസഫ്‌സ് കോളേജിന്റെ സംഭാവന വലുതായിരുന്നു.

Advertisement