പട്ടേപ്പാടം മഹല്ല് ഇര്‍ഷാദ്ദുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവവും, മഹല്ല് അംഗങ്ങളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനങ്ങള്‍ നല്‍കി

459
Advertisement

 

പട്ടേപ്പാടം:പട്ടേപ്പാടം മഹല്ല് ഇര്‍ഷാദ്ദുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവവും, മഹല്ല് അംഗങ്ങളില്‍ എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനങ്ങള്‍ നല്കുകയും ചെയ്തു. മഹല്ല് ഖത്തീബ് അനസ് നദവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സിദ്ധിക്ക് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി ഇബ്രാഹിം വടക്കന്‍, ഷുക്കൂര്‍ റഹ്മാനി, അബ്ദുള്‍ കരിം മൗലവി, അബ്ദുള്‍ ഗഫൂര്‍ മൗലവി, സെയ്തു മുഹമ്മദ് ഹാജി, ബഷീര്‍. എം എ തുടങ്ങിയവര്‍ സംസാരിച്ചു. മഹല്ല് പ്രസിഡന്റ് സിദ്ധിക്ക് ഹാജി വിജയികള്‍ക്ക് ക്യാഷ് പ്രൈസ്സും ട്രോഫിയും വിതരണം നടത്തി..

 

 

Advertisement