കാറളം അംഗനവാടിയിലെ താല്‍ക്കാലിക ഹെല്‍പ്പര്‍ നിയമനത്തില്‍ അട്ടിമറി : സി ഡി പി എസ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും

മാപ്രാണം : കാറളം പഞ്ചായത്തിലെ വെള്ളാനിയിലുള്ള 65-ാം നമ്പര്‍ അംഗനവാടിയിലെ താല്‍ക്കാലിക ഹെല്‍പ്പര്‍ നിയമനത്തില്‍ അട്ടിമറി നടത്തിയെന്നാരോപിച്ച് സി പി ഐ കാറളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രണത്തുള്ള ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യലയത്തിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മോണിറ്ററിംങ്ങ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ശിശുവികസന പദ്ധതി ഓഫീസര്‍ പ്രദേശത്തെ ഒരു വനിതയ്ക്ക് നിയമനം നല്‍കുകയും ഒരു ദിവസം ജോലിയ്ക്ക് ഹാജരാവുകയും ചെയ്തതാണെന്നും എന്നാല്‍ രണ്ടാമത്തെ ദിവസം പ്രദേശത്തെ മറ്റൊരു വിഭാഗം നാട്ടുക്കാര്‍ നിയമനം ലഭിച്ച സ്ത്രിയെ ജോലിയ്ക്ക് കയറ്റാതെ തടയുകയും ഉന്നത അധികാരികളുടെ ഇടപെടലില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം സംഘടിപ്പിച്ചത്.സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി കെ സുധീഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം എന്‍ കെ ഉദയപ്രകാശ്,റഷീദാ കാറളം,അംബിക സുഭാഷ്,പ്രമീള ദാസ്,എ എന്‍ രാജീവ്,ബിജു കാറളം,എം യു സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img