കരുണ ചാരിറ്റമ്പിള്‍ സര്‍വ്വീസസിന്റെ വാര്‍ഷികം ആഘോഷിച്ചു

387

ഇരിങ്ങാലക്കുട : നെടുമ്പാള്‍ കരുണ ചാരിറ്റബിള്‍ സര്‍വ്വീസസിന്റെ രണ്ടാം വാര്‍ഷികം ഇരിങ്ങാലക്കുട പ്രോവിഡന്‍സ് ഹൗസില്‍ ആഘോഷിച്ചു.മുന്‍ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ വാര്‍ഷികം ഉദ്ഘാടനം നിര്‍വഹിച്ചു.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ സമ്മാനദാനം നിര്‍വഹിച്ചു.കരുണ ചാരിറ്റമ്പിള്‍ പ്രസിഡന്റ് ജോസഫ് മൂര്‍ക്കാട്ടുകാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സേവനശ്രേഷ്ഠ അവാര്‍ഡിനര്‍ഹനായ പര്‍പ്പൂക്കര പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ എ എന്‍ പ്രശാന്തിനെ ചടങ്ങില്‍ ആദരിച്ചു.പിന്നണി ഗായകന്‍ ഫ്രാങ്കോ സൈമന്‍,ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,ജീന്‍സ് എം ജോസ്,ഫാ.ജോണ്‍ കവലക്കാട്ട്,സി.ടെസ്സി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ ശാന്തി സദനത്തിലെയും പ്രൊവിഡന്‍സ് ഹൗസിലെയും അംഗങ്ങള്‍ക്ക് വസ്ത്ര വിതരണവും എസ് എസ് എല്‍ സി പരിക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്തു.

Advertisement