വീടിന് ചുറ്റും മണ്ണെടുത്തു : വീട്ടിലേക്ക് വഴിയില്ലാതെ പട്ടികജാതി കുടുംബം പെരുവഴിയിലായി

മുരിയാട് : വീടിനു ചുറ്റും മണ്ണെടുത്തതിനെ തുടര്‍ന്നു വീട് തുരുത്തിലായി. പട്ടികജാതി കുടുംബം വീട്ടിലേക്കു വഴിയില്ലാതെ ദുരിതത്തില്‍. മുരിയാട് എയുപി സ്‌കൂള്‍ റോഡില്‍ റെയില്‍വേ ഗേറ്റിനടുത്ത് ആനക്കല്ലില്‍ ചന്ദ്രനും കുടുംബവുമാണു മണ്ണെടുപ്പുമൂലം പെരുവഴിയിലായത്. ചന്ദ്രന്റെ വീടിരിക്കുന്ന മൂന്നു സെന്റിന് ചുറ്റിലും മൂന്നു വശത്തുനിന്ന് 20 അടി താഴ്ചയിലും മുന്‍പില്‍നിന്ന് എട്ട് അടിയോളം താഴ്ചയിലുമാണു മണ്ണെടുത്തിരിക്കുന്നത്.രണ്ടു വര്‍ഷംകൊണ്ടു പതിനായിരക്കണക്കിന് ലോഡ് മണ്ണാണ് ഇവിടെനിന്ന് എടുത്തതെന്നു പറയുന്നു. പ്രദേശത്തെ ചില പൊതുപ്രവര്‍ത്തകര്‍ ഇതിനു കൂട്ടുനിന്നതായും ഈ കുടുംബം പറയുന്നു. അസുഖബാധിതനായ ചന്ദ്രനും ഭാര്യ സൗദാമിനിയും വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍മക്കളുമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. മകളുടെ ചികില്‍സയുടെ ഭാഗമായി സൗദാമിനിയുടെ കുടുംബവീട്ടിലേക്കു താമസം മാറിയ സമയത്താണു മണ്ണെടുപ്പ് നടന്നത്. വീട്ടില്‍ താമസമാകുമ്പോള്‍ വഴി നല്‍കാമെന്നാണു മണ്ണെടുപ്പ് നടന്ന സ്ഥലത്തിന്റെ ഉടമ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഈ സ്ഥലം മുരിയാട് സഹകരണ ബാങ്കിനു വിറ്റെന്നു പറഞ്ഞു കയ്യൊഴിയുകയാണിപ്പോള്‍. ചന്ദ്രന്റെ സ്ഥലം വാങ്ങാന്‍ സഹകരണ ബാങ്ക് തയാറാണ്.പക്ഷേ, വീട് വിറ്റാല്‍ തങ്ങളെങ്ങോട്ടു പോകുമെന്ന് ഈ കുടുംബത്തിന് ഒരു ധാരണയുമില്ല. മാത്രമല്ല, പട്ടികജാതി-വര്‍ഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബ്ലോക്കില്‍നിന്നു ലഭിച്ച ധനസഹായം ഉപയോഗിച്ചു വാങ്ങിയ സ്ഥലമായതിനാല്‍ വില്‍പനയും എളുപ്പമല്ല. 2000ല്‍ ആണ് ഇവര്‍ ഈ സ്ഥലം വാങ്ങിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സൗദാമിനിയുടെ തുച്ഛ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. നിത്യവൃത്തിക്കുതന്നെ ബുദ്ധിമുട്ടുന്നതിനിടയിലാണ് വീടും ഇവര്‍ക്കു നഷ്ടമാകുന്നത്. വീട്ടിലേക്കു കയറാന്‍ വയ്യാത്ത സ്ഥിതിയായതിനാല്‍ സൗദാമിനിയുടെ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. വീട്ടിലേക്കു വഴി ലഭ്യമാക്കണമെന്നും അനധികൃത മണ്ണെടുപ്പ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കലക്ടര്‍ക്കും ഇരിങ്ങാലക്കുട റവന്യു ഡിവിഷന്‍ ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Hot this week

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍; കത്തീഡ്രല്‍ ദേവാലയം ദീപാലങ്കാരപ്രഭയില്‍

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...

നബിദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനം സംഘടിപ്പിച്ചു

നബിദിനാഘോഷ സമ്മേളനവും വിദ്യാർത്ഥികളുടെ കലാ വിരുന്നുo വെള്ളാങ്കല്ലൂർ വടക്കുംകര മഹല്ല് ജമാഅത്തിന്റെ...

ഏകചാരി കടന്നൽ ഇനമായ ‘എപ്സിലോൺ മാനസിക്കം’ ദക്ഷിണേന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തി‎

‎ഇരിങ്ങാലക്കുട: കേരളത്തിന്റെ ജൈവവൈവിധ്യത്തിന് മുതൽക്കൂട്ടായി ഒരു ഏകചാരി കടന്നൽ ഇനത്തെ കൂടി...

വിഭിന്ന ശേഷിയുള്ളവർക്കും അനാഥർക്കും കരുതലായി പോലീസും,ജെ.സി.ഐ.യും.സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു.

ഇരിങ്ങാലക്കുട ജനമൈത്രി പോലിസിന്റേയും ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ആഭിമുഖ്യത്തിൽ സ്നേഹക്കൂട് 2026 പദ്ധതി...

Topics

VENTORA 2026:

സെപ്റ്റംബർ 3: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ബി.കോം പ്രൊഫഷണൽ വിഭാഗം...

പി . എച്ച്.ഡി കരസ്ഥമാക്കിയവരൊക്കെആദരിച്ചു.

ക്രൈസ്റ്റ് കോളേജിന്റെയും അമല മെഡിക്കൽ കോളേജിന്റെയും സ്ഥാപകരിൽ ഒരാളും വിദ്യാഭ്യാസ വിചക്ഷണനുമായ...
spot_img

Related Articles

Popular Categories

spot_imgspot_img