കാട്ടൂര്‍ ഗവ ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുകയെന്നാവശ്യപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി ജനകീയ പ്രക്ഷോഭത്തിലേക്ക്

452

കാട്ടൂര്‍: കാട്ടൂര്‍ ഗവ ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക,രാത്രികാല ഡോക്ടറുടെ സേവനത്തോടുകൂടിയുള്ള കിടത്തിചികിത്സ പുനരാരംഭിക്കുവാന്‍ നടപടി കൈക്കൊള്ളുക,പുതിയ ഡോക്ടര്‍മാരെ നിയമിക്കുക,കാട്ടൂര്‍ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റും കാട്ടൂരിലെ ജനങ്ങളോട് മാപ്പു പറയുക തുടങ്ങിയാവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി ജനകീയ പ്രക്ഷേഭത്തിലേക്ക്. അധികാരമേറ്റിട്ടും നാളിതുവരെ ഹോസ്പിറ്റലിന്റെ വികസന പ്രവര്‍ത്തനത്തിന് യാതൊരുവിധ നടപടികള്‍ കൈക്കൊള്ളാത്ത എംഎല്‍എ അവസരത്തിനൊപ്പമുണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു . നിലവില്‍ രോഗികളുടെ കുറവ് ചൂണ്ടിക്കാട്ടിയും നോട്ടുനിരോധനം കൊണ്ടു മറ്റും നിയമനങ്ങള്‍ നടത്താത്തതെന്നും ഒക്കെയുള്ള കള്ളപ്രചരണമാണ് അധികാരികള്‍ നടത്തുന്നത്. ഉദ്ഘാടന മാമാങ്കങ്ങള്‍ മാത്രം ലക്ഷ്യം വെച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,എംഎല്‍എ യും,കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും മുന്നോട്ടുപോകുന്നത് ഇതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശരിയായ വികസന പ്രവര്‍ത്തനങ്ങളാണ് മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിച്ച ഈ സാഹചര്യത്തില്‍ അനങ്ങാപാറനയം മാറ്റും വരെ ജനങ്ങളെ അണിനിരത്തി സമരംചെയ്യുമെന്നും പാര്‍ട്ടി അറിയിച്ചു .

 

Advertisement