സെന്റ് ജോസഫ്‌സില്‍ യോഗദിനമാചരിച്ചു

408

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെയും നേത്യത്വത്തില്‍ യോഗാദിനം സമുചിതമായി ആചരിച്ചു.ഇതിനോടനുബന്ധിച്ച് എന്‍ എസ് എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ബാഡ്ജ് വിതരണം നടന്നു.സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി .ഇസബെല്‍ യോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി ഡോ.സ്റ്റാലിന്‍ റാഫേല്‍ ,അസി.പ്രഫസര്‍ തുഷാര ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും യോഗ ട്രെയിനറുമായ അനു വര്‍ഗ്ഗീസ് യോഗപരിശീലനത്തിനു നേതൃത്ത്വം നല്‍കി.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ ,ഡോ .ബിനു ടി വി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .പരിപാടിയുടെ അവസാനം എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബീന സി എ കുട്ടികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു.

Advertisement