ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി ചേര്‍ന്ന്  അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

535
Advertisement

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി ചേര്‍ന്ന് അന്താരാഷ് ട്ര യോഗാദിനം വിപുലമായി ആചരിച്ചു.ഈ പരിപാടി ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിക്കുകയും ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.കല്‍പ്പറമ്പ് ബി വി എം എച്ച് എസ് എസ് ,ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളേയും ക്രൈസ്റ്റ് കോളേജിലെ എന്‍ സി സി കേഡറ്റ്‌സിനേയും ,ബി പി എഡ് വിദ്യാര്‍ത്ഥികളേയും എന്‍ എസ് എസ് വോളണ്ടിയറായ ആല്‍ഫി ബിജുവിന്റെ നേതൃത്വത്തില്‍ യോഗ അഭ്യസിപ്പിച്ചു.യോഗത്തില്‍ ബി പി എഡ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ.അരവിന്ദ് യോഗയുടെ ഗുണങ്ങളെക്കുറിച്ചുള്ള ഹൃദ്യമായ ക്ലാസ്സ് നല്‍കി.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ആയ അരുണ്‍ ബാലകൃഷ്ണന്‍ ,ലിഷ കെ കെ എന്നിവരുടെയും വോളണ്ടിയേഴ്‌സായ ഹിരണ്‍മയി ,ഫിഡല്‍ ,അഖില്‍ ഷാജി ,അര്‍ജ്ജുനന്‍ എന്നിവരുടെയും നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

Advertisement