ശാന്തി ദൂതുമായി ഞാറ്റുവേല വേദിയില്‍ യോഗ പ്രദര്‍ശനം

482
Advertisement

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗദിനമായ വ്യാഴാഴ്ച്ച ആര്‍ഷയോഗ കേന്ദ്രത്തിന്റെയും വിഷന്‍ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവ വേദിയിലെ യോഗപ്രദര്‍ശനം ശ്രേദ്ധേയമായി.നൂറ്റി ഇരുപതില്‍പരം പേര്‍ ഒരേ താളത്തോടെ ഒരേ ഹൃദയത്തോടെ യോഗപ്രദര്‍ശനത്തിന്റെ ചുവടുകള്‍ വച്ചപ്പോള്‍ കണ്ട് നിന്നവര്‍ക്ക് അത് ആവേശമുളവാക്കി.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ജോയ് പീനിക്കപറമ്പില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി പ്രതിജ്ഞ ചൊല്ലികൊടുത്തു.ആര്‍ഷയോഗ കേന്ദ്രം ഡയറക്ടര്‍ ഷൈജു തെയ്യാശ്ശേരി,ദിവ്യഷൈജു,ഉമസുകുമാരന്‍(ആര്‍ഷയോഗ കുലിപീനി ഡയറക്ടര്‍),ശ്രീജിത്ത് തുടങ്ങിയവര്‍ യോഗപ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.

Advertisement