പ്രൊഫ .മീനാക്ഷി തമ്പാനെ ആദരിക്കുന്നു

588

ഇരിങ്ങാലക്കുട:സംശുദ്ധവും സമുജ്ജ്വലവുമായ പൊതുജീവിതത്തിലൂടെ രാഷ്ടീയരംഗത്തും മഹിളാപ്രസ്ഥാനത്തിലും മായാത്ത മുദ്ര പതിപ്പിച്ച പ്രൊഫ .മീനാക്ഷി തമ്പാനെ ആദരിക്കുന്നതിന് 2018 ജൂണ്‍ 23 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട ശ്രീനാരായണഹാളില്‍ വിപുലമായ ഒരു സമാദരണ സമ്മേളനം ചേരുന്നു.സി പി ഐ ജില്ലാ കൗണ്‍സിലിന്റെയും മഹിളാസംഘം ജില്ലാകമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ആദരണീയം പരിപാടി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും .ആദരണീയത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് മഹിളാസംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാന സെമിനാറും ഉണ്ടായിരിക്കും.’കേരളീയ നവോത്ഥാനവും സ്ത്രീ സമൂഹവും’ എന്ന വിഷയത്തെ ആസ്പദിച്ച് സെമിനാറില്‍ പ്രമുഖ സാംസ്‌ക്കാരിക ചിന്തകന്‍ സുനില്‍ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും .പി വസന്തം ,ഡോ.ഖദീജ മുംതാസ് ,ഗീതാ നസീര്‍ ,ഇ എം സതീശന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.എം സ്വര്‍ണ്ണലത ടീച്ചര്‍ അദ്ധ്യക്ഷയായിരിക്കും .ഷീന പറയങ്ങാട്ടില്‍ സ്വാഗതവും കെ എസ് ജയ നന്ദിയും പറയും

Advertisement