മനസ്സില്‍ വിചാരിച്ചാല്‍ മതി വേഗം നിയന്ത്രിക്കാം

1368

ആക്‌സിലേറ്ററും ഗിയറും ക്ലച്ചും ഒന്നുമില്ലാതെ നമ്മുടെ ചിന്തകള്‍ക്ക് അനുസരിച്ച് കാര്‍ ഓടിക്കാന്‍ സാധിച്ചാലോ.വേഗം കൂടണമെന്ന് വിചാരിച്ചാല്‍ മതി വണ്ടി പറപറക്കും .പതുക്കെ മതിയെങ്കില്‍ അങ്ങനെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ ,ഉറക്കം തൂങ്ങിയാല്‍ കാര്‍ വേഗം കുറച്ച് നില്‍ക്കും.ടെസ് ല പോലെ ദശലക്ഷങ്ങള്‍ വിലവരുന്ന ആഡംബര കാറുകളില്‍ ഇത്തരം സൗകര്യത്തെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട് .എന്നാല്‍ സാധാരണക്കാരന്റെ കാറിലേക്കും ഇത്തരം സൗകര്യങ്ങള്‍ ചെലവു ചുരുക്കി എത്തിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിയിരിക്കുകയാണ് കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജെഫിന്‍ ഫ്രാന്‍സിസ് ,അബി ബിജു,അനുപമ ജോണ്‍സണ്‍ ,ജസ്വന്ത് മാത്യു,ആളൂര്‍ സ്വദേശിയായ അലന്‍ ജോണ്‍സ് ഊക്കന്‍ ,ജഗില്‍ ജേഴ്‌സന്‍ ,രെഞ്ജു മോഹനന്‍ എന്നിവരാണ് ചിന്തകള്‍ കൊണ്ട് നിയന്ത്രിക്കാനാവുന്ന കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.ഡ്രൈവര്‍ ഇല്ലാതെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.പഴയ മാരുതി 800 വൈദ്യുതീകരിച്ചാണ് ഇവര്‍ ആദ്യം ശ്രദ്ധ നേടിയത് .രണ്ട് എച്ച് പി കരുത്തുള്ള ഈ കാര്‍ ഒറ്റത്തവണ ചാര്‍ജ്ജില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കും .70 കിലോമീറ്ററാണ് പരമാവധി വേഗം .ഇന്ത്യയില്‍ പലയിടത്തും പ്രദര്‍ശിപ്പിച്ച് പ്രൊജക്ടിനു ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചാണ് അതേ കാറില്‍ ബ്രയിന്‍വേവ് എന്ന ചെലവു ചുരുങ്ങിയ സാങ്കേതിക വിദ്യയും കാര്‍ പുറമെ നിന്നു നിയന്ത്രിക്കുന്ന ഗ്രീന്‍ഫോക്‌സ് മൊബൈല്‍ ആപ്പും ഇവര്‍ വികസിപ്പിച്ചത് .ഡ്രൈര്‍ ധരിക്കുന്ന ഇഇജി ഹെഡ്‌സെറ്റ് ഉപയോഗിച്ച് തലച്ചോറിന്റെ സിഗ്നലുകളെ മുഴുവന്‍ സമയവും നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.അത് കാറിന്റെ എന്‍ജിന്‍ കണ്‍ട്രോളിംഗ് പാനലുമായി ബന്ധിപ്പിച്ചിരിക്കും .ഹെഡ്‌സെറ്റ് ധരിച്ച് ഡ്രൈവറുടെ തലച്ചോറിലൂടെ കാറിന്റെ വേഗം കൂടണമെന്ന ചിന്ത കടന്നുപോയാല്‍ ഉടനടി വണ്ടി വേഗമാര്‍ജ്ജിക്കും .വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജോണ്‍ എം ജോര്‍ജ്ജ് അസി പ്രഫ.വിഷ്ണു ശങ്കര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു

 

Advertisement