ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എബിവിപിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എബിവിപി സംസ്ഥാന ജോ. സെക്രട്ടറി സിഎസ് അനുമോദ് മുഖ്യപ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി.സുരേഷ് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്നു. സംസ്ഥാന സമിതി അംഗം കെ.പി.ലക്ഷമി പ്രിയ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗര്‍ പ്രസിഡന്റ് ഗോകുല്‍ കൃഷ്ണ നന്ദി പ്രകാശിപ്പിച്ചു.
Advertisement