ഇരിങ്ങാലക്കുട- ഉദയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ലാവോസ് 2018 യുവജന ഏകദിന സെമിനാര്‍ മാള കാര്‍മ്മല്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട സി എം സി ഉദയ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ റോസ് മേരി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.കറുകുറ്റി ജോഷി ജോസഫും ടീം അംഗങ്ങളും സെമിനാര്‍ നയിച്ചു.ഫ്രാന്‍സിസ് പാപ്പായുടെ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ എന്ന അപ്പസ്‌തോലികപ്രബോധനം യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊണ്ട് അത് ്അവര്‍ക്ക് ലാവോസ്് 2018 ന്റെ മെമ്മോന്റോയായി നല്‍കി.വിശ്വാസരൂപീകരണ കൗണ്‍സിലര്‍ സി .ഫ്‌ളവററ്റ് സ്വാഗതവും മിത്തു ഹെന്ററി നന്ദിയും പറഞ്ഞു
Advertisement