പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള മഹിളാ സംഘം ‘പ്രതിഷേധ പൊങ്കാല’ സംഘടിപ്പിച്ചു.

557

ഇരിങ്ങാലക്കുടഃ ദിനം പ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോല്‍ ഡീസല്‍ വില വര്‍ദ്ദനവ് കൂടാതെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പാചക വാതക വില വര്‍ദ്ധനവിനെതിരെ കേരള മഹിളാ സംഘത്തിന്റെ നേതൃത്ത്വത്തില്‍ പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചു.
CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ എത്തി ചേര്‍ന്നു. തുടര്‍ന്ന് കേരള മഹിളാ സംഘം പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ പാചക വാതക സിലിണ്ടറില്‍ റീത്ത് സമര്‍പ്പിക്കുകയും അടുപ്പ് കൂട്ടി പ്രതിഷേധ പൊങ്കാല ഇടുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം CPI മണ്ഡലം സെക്രട്ടറി സ:പി.മണി ഉദ്ഘാടനം ചെയ്തു. കേരള മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സ.അല്‍ഫോണ്‍സാ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ AIYF മണ്ഡലം പ്രസിഡന്റ് സ:എ.എസ് ബിനോയ്, CPI ലോക്കല്‍ സെക്രട്ടറി കെ.എസ് പ്രസാദ്, AISF മണ്ഡലം സെക്രട്ടറി സ: ശ്യാംകുമാര്‍ പി.എസ്, കേരള മഹിളാ സംഘം നേതാക്കള്‍ സഖാക്കള്‍ അനിത രാധാകൃഷ്ണന്‍, വി.കെ സരിത എന്നിവര്‍ സംസാരിച്ചു.

Advertisement