ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയുടേയും മൂര്‍ക്കനാട് സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാമ്പഴ സൗഹൃദപാതയോരം പരിപാടി ജൂണ്‍ 6 ബുധനാഴ്ച കാലത്ത് 10 മണിക്ക് മൂര്‍ക്കനാട് ബണ്ട് റോഡില്‍ നടക്കും.ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ്‌കുമാര്‍,കവി രാജന്‍ നെല്ലായി,രാഗേഷ് ശര്‍മ്മ,ജനപ്രതിനിധികള്‍,സാംസ്‌ക്കാരിക നായകന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ജൂണ്‍ 7 ന് രാവിലെ 10 ന് പുല്ലൂര്‍ പനയം പാടത്ത് ഞാറു നടീല്‍ മത്സരം ഉണ്ടായിരിക്കും.
Advertisement