മദ്യപിച്ചിരിക്കിലേ പണത്തേ ചൊല്ലി തര്‍ക്കത്തേ തുടര്‍ന്ന് കൊലപാതകം : ബംഗാള്‍ സ്വദേശിക്ക് കഠിനതടവ്

723

ഇരിങ്ങാലക്കുട : നെന്മണിക്കര തലവണിക്കര താഴത്തോന്‍ ടൈല്‍ ഫാക്ടറിക്ക് സമീപം ഝാര്‍ഖണ്ഡ് സ്വദേശി മരണപ്പെട്ട കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഝാര്‍ഖണ്ഡ് സിംഡേഗ ജില്ലയില്‍ ബഗഡേഗ വില്ലേജില്‍ സബക് കുമ്രാ( 19 )യെയാണ് ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാല്‍ 3 മാസം കൂടി കഠിന തടവ് അനുഭവിക്കണം.നെന്മണിക്കരയിലെ നിര്‍മ്മാണ തൊഴിലാളികളായ സബക് കുമ്രാ ഝാര്‍ഖണ്ഡ് സ്വദേശിയായ ദിനനാഥ് മാഞ്ചി എന്നയാളുമായി പണം കടം ചോദിച്ചത് കൊടുക്കാത്തതിന്റെ പേരില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് 7 . 3 .2017 രാത്രി തലവണിക്കരയിലുള്ള വീടിന്റെ സമീപം മദ്യപിച്ച് ഇരിക്കുമ്പോള്‍ കലുങ്കില്‍ നിന്നും സബക് കുമ്രാ,ദിനനാഥ് മാഞ്ചിയെ തള്ളി താഴെയിടുകയും തുടര്‍ന്ന് മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.പുതുക്കാട് പോലീസ് രെജിസ്റ്റര്‍ ചെയ്ത കേസ് പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ് പി സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തീട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി. അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരം എന്നിവര്‍ ഹാജരായി.

 

Advertisement