Monday, April 13, 2026
27.9 C
Irinjālakuda

മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനെ കുറിച്ച് ഇരിങ്ങാലക്കുട കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം

ഇരിങ്ങാലക്കുട : മഴക്കാലത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ നടത്താത്തതിനെ കുറിച്ച്് കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം, എന്നാല്‍ വാര്‍ഡ് തലത്തില്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍മാരുടെ വേണ്ടത്ര സഹകരണം ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍. പകര്‍ച്ച വ്യാധി തടയുന്നതിന് യാതൊരു മുന്നൊരുക്കവും നടത്താന്‍ നഗരസഭാ ഭരണ നേത്യത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകിരക്കുന്നതിനോ, പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോ നടപടി സ്വീകരിക്കുന്നില്ലെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നഗരസഭ ഹെല്‍ത്ത് വിഭാഗം കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാണിക്കുന്നതെന്നായിരുന്നു എല്‍. ഡി. എഫ്. അംഗങ്ങളുടെ വിമര്‍ശനം. എന്നാല്‍ ഈ വര്‍ഷം ജനുവരി മാസം മുതല്‍ തന്നെ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പതിവു രീതിയില്‍ നിന്നും വ്യത്യസ്തമായി വാര്‍ഡുതലത്തില്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. ആരോഗ്യ ജാഗ്രത പദ്ധതി പ്രകാരം വാര്‍ഡുതലത്തില്‍ ശുചിത്വ സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കിയ നിര്‍ദ്ദേശം പല വാര്‍ഡുകളിലും നടന്നിട്ടില്ലെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചൂണ്ടിക്കാട്ടി. അവലോകന യോഗങ്ങളില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ആവശ്യപ്പെടുന്നത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നിലപാടിനെ എതിര്‍ത്ത എല്‍. ഡി. എഫ്. അംഗങ്ങള്‍ ഹരിത കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതലത്തില്‍ നല്‍കേണ്ട പണം ഇനിയും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട് ഹെല്‍ത്ത് വിഭാഗത്തിന്റെയും കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.ആര്‍. ഷാജു നിര്‍ദേശിക്കുകയായിരുന്നു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img