താഴെക്കാട് വി. കുരിശുമുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി : തിരുന്നാള്‍ മെയ് 2 മുതല്‍ 4 വരെ

1058

താഴെക്കാട് :ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ താഴെക്കാട് വിശുദ്ധ കുരിശ് മുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി.മെയ് 2 മുതല്‍ 4 വരെ തിരുന്നാള്‍ ആഘോഷിക്കുന്നു.ഇടവക വികാരി ഫാ.അഡ്വ. തോമസ് പുതുശ്ശേരി കൊടിയേറ്റം നടത്തി.അസി.വികാരി അഖില്‍ വടക്കന്‍ സഹകാര്‍മികനായിരുന്നു.കൊടിയേറ്റം മുതല്‍ മെയ് 1 വരെ നവദിന തിരുകര്‍മ്മങ്ങള്‍ നടക്കും .മെയ് 2 (ബുധന്‍)രാവിലെ 6.30 ന് വി.കുര്‍ബ്ബാന ,ലദീഞ്ഞ്,നൊവേന തുടര്‍ന്ന് രൂപം എഴുന്നുള്ളിപ്പ് .വൈകീട്ട് 5.30 ന് വി കുര്‍ബ്ബാന ,ലദീഞ്ഞ് ,നൊവേന തുടര്‍ന്ന ് രൂപം എഴുന്നെള്ളിപ്പ് പ്രദക്ഷിണം.രാത്രി 11 ന് 18 യൂണിറ്റുകള്‍ സംയുക്തമായി പള്ളിയില്‍ അമ്പ് പ്രദക്ഷണത്തോടെ സമാപിക്കുന്നു.മെയ് 3 വ്യാഴം വി.കുരിശ്ശുമുത്തപ്പന്റെ വലിയതിരുന്നാള്‍ .രാവിലെ 6.00നും 7.00 നും 8.00 നും 9.00 നും 12.00 നും വി .കുര്‍ബ്ബാന,രാവിലെ 10.30ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന .റവ. ഫാ. ഷിബു നെല്ലിശ്ശേരി മുഖ്യ കാര്‍മ്മികത്വവും റവ. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ സന്ദേശവും നല്‍കും.3.30 ന് വി കുര്‍ബ്ബാന ,ലദീഞ്ഞ് ,നൊവേന ,തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം .വൈകീട്ട് 7 .00 മണിക്ക് പ്രദക്ഷിണ സമാപനം ,തുടര്‍ന്ന് വര്‍ണ്ണമഴ 50 കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരി മേളം. മെയ്്് 4 (വെള്ളി) വി ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുന്നാള്‍ രാവിലെ 6.00 നും 7.00 നും ,8.00നും 9.00 നും 12.00 നും വി കുര്‍ബ്ബാന രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന റവ. ഫാ. ഫ്രാന്‍സന്‍ തന്നാടന്‍ നേതൃത്വം നല്‍കും റവ. ഫാ. ദിലീപ് വിതയത്തില്‍ സന്ദേശം നല്‍കും .4.30 ന് ദിവ്യബലി ,ലദീഞ്ഞ്,നൊവേന,പ്രദക്ഷിണം. വൈകീട്ട് 7 ന് കൊച്ചിന്‍ പോപ്പിന്‍സ് അവതരിപ്പിക്കുന്ന ‘മ്യൂസിക്കല്‍ കോമഡി ഹംഗാമ’മെയ് 5(ശനി) പരേതരുടെ അനുസ്മരണ ദിനം -രാവിലെ 6.30 ന് വി. കുര്‍ബ്ബാന ,ലദീഞ്ഞ് ,നൊവേന
മെയ് 10 (വ്യാഴം ) എട്ടാമിടം രാവിലെ 6.00 നും 7.00 നും 8.00 നും 9.00 നും 12 00 നും വി കുര്‍ബ്ബാന രാവിലെ 10 .30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് റവ ഫാ ചാക്കോ കാട്ടുപറമ്പില്‍ നേതൃത്വം നല്‍കും ,വൈകീട്ട് 4.30 ന് വി കുര്‍ബ്ബാന ,ലദീഞ്ഞ് നൊവേന ,പ്രദക്ഷിണം മെയ് 17- വ്യാഴം -പതിനഞ്ചാമിടം രാവിലെ 6.00 നും ,7.00 നും ,8.00 നും ,9.00 നും വി കുര്‍ബ്ബാന രാവിലെ 10.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് റവ ഫാ ജെഫിന്‍ കൈതാരത്ത് നേതൃത്വം നല്‍കും ,വൈകീട്ട് 4.30 ന് വി കുര്‍ബ്ബാന ,തിരുന്നാള്‍ പ്രദക്ഷിണം തുടര്‍ന്ന് കല്ലേറ്റുംങ്കര സെ .ജോര്‍ജ്ജ് കപ്പേളയില്‍ ലദീഞ്ഞ് ,നൊവേന എന്നിവയോടെ തിരുന്നാളിന് സമാപനം കുറിയ്ക്കും.

 

Advertisement