സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറി ക്ലബിന്റെ പുതിയ വീട്

691
Advertisement

ഇരിങ്ങാലക്കുട : കിഴുത്താണി സ്വദേശി വടക്കുമുറി പരേതനായ ജയന്റെ ഭാര്യ സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറി ക്ലബ് ഇരിങ്ങാലക്കുട പുതിയ വീട് നിര്‍മ്മിച്ച് നല്‍കുന്നു.സന്ധ്യയുടെ കുടുംബത്തിന്റെ വിഷമതകള്‍ മനസിലാക്കിയാണ് 6 ലക്ഷം രൂപ ചിലവില്‍ 600 സ്‌ക്വയര്‍ മീറ്ററില്‍ റോട്ടറി ക്ലബി വീട് നിര്‍മ്മിച്ച് നല്‍കുന്നത്.റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഇതിന് മുന്‍പും മറ്റൊരു വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം ഏപ്രില്‍ 14ന് രാവിലെ 10.30 ന് റോട്ടറി ക്ലബ് ഡിസ്റ്റിട്രിക് ഗവര്‍ണര്‍ ഡെസിഗ്നേറ്റ് മാധവ് ചന്ദ്രന്‍ നിര്‍വഹിയ്ക്കും.റോട്ടറി ക്ലബ് പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ രാജേഷ് മേനോന്‍ ജി ജി ആര്‍ സച്ചിത്ത്,സെക്രട്ടറി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement