താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയുടെ ദുരവസ്ഥ : യുവമോര്‍ച്ച സുപ്രണ്ടിനെ ഉപരോധിച്ചു

823
Advertisement

ഇരിങ്ങാലക്കുട : താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതിയുടെ അടിസ്ഥാനത്തില്‍ irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കിയിരുന്നു.പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനു മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നും ചിലപ്പോള്‍ എലി കടിച്ചതായും കാണറുള്ളതായി പോലീസാണ് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി ഉന്നയിച്ചത്.ഇതിനെതിരെ പ്രതിഷേധവുമായാണ് യുവമോര്‍ച്ച ബുധനാഴ്ച്ച താലൂക്കാശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചത്.മുദ്രവാക്യം വിളികളുമായി പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകര്‍ പിന്നിട് അടിയന്തിരമായി മോര്‍ച്ചറി നവീകരണം നടത്തുമെന്ന സുപ്രണ്ടിന്റെ ഉറപ്പിനേ തുടര്‍ന്നാണ് പിരിഞ്ഞ് പോയത്.മോര്‍ച്ചറിയെ കുറിച്ച് ആരും തന്നേ ഇത്തരത്തില്‍ പരാതികളൊന്നും തന്നിട്ടില്ലെന്ന് സുപ്രണ്ട് മിനിമോള്‍ പറഞ്ഞു.മോര്‍ച്ചറിയുടെ വികസനത്തിനായി 70 ലക്ഷം രൂപയുടെ റിക്വയര്‍മെന്റ് എസ്റ്റിമേറ്റ് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി വ്യാഴാഴ്ച്ച എച്ച് എം സി ചേരുന്നുണ്ടെന്നും 5 ലക്ഷം രൂപ നവികരണത്തിനായി നഗരസഭ മാറ്റി വെച്ചിട്ടുണ്ടെന്നും ഫ്രിസര്‍ സംവിധാനം ഏര്‍പെടുത്തുന്നതിനും എലികളും മറ്റ് ക്ഷുദ്രജീവികളും കയറാത്ത വിധം ഹോളുകള്‍ അടച്ച് മോര്‍ച്ചറി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രണ്ട് അറിയിച്ചു.ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണ്‍,ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിജു വര്‍ഗ്ഗീസ്,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖിലേഷ് വിശ്വനാഥന്‍,മിഥുന്‍ കെ പി,അജീഷ്,ശ്യാംജി,പവീഷ് കിഴുത്താണിലാല്‍കൃഷ്ണ,ജിനു,സിന്റോ.തുടങ്ങിയവര്‍ ഉപരേധ സമരത്തിന് നേതൃത്വം നല്‍കി.

Advertisement