ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം.

2526

ഇരിങ്ങാലക്കുട : ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം. ചേലൂര്‍ പൂച്ചകുളത്തിന് സമീപം റോഡരികില്‍ ഒളിഞ്ഞിരുന്ന അക്രമികള്‍ കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു.ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകളെ കൊണ്ട് വിടാന്‍ വന്ന കയ്പമംഗലം മുരിയാംതോട് സ്വദേശി മുഹമ്മദാലിയുടെ വാഗണര്‍ കാറിനാണ് ഒളിച്ചിരുന്നുള്ള കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നത്.ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണമായിരുന്നു.സ്വകാര്യ ബസുകളും കടകളും തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കില്ലും ബസുകള്‍ നിരത്തിലിറങ്ങിയില്ല.തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ചില കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു.പലയിടങ്ങളിലും സംഘര്‍ഷാവസ്ഥയിലാണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്.കുട്ടംകുളം പരിസരത്ത് നിന്നാരംഭിച്ച ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം ഠാണവ് വഴി ചന്ത ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.ഇതിനിടയില്‍ തുറന്ന് പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബദ്ധമായി അടപ്പിച്ചു.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പട്ടികജാതി ,പട്ടികവര്‍ഗ്ഗ പീഡന നിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെ കുറിച്ച് ജുഡീഷ്യണല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Advertisement