പ്രകൃതിചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും

465

വള്ളിവട്ടം: ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രകൃതിചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും നടത്തും.കൃഷിക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വള്ളിവട്ടം കേന്ദ്രീകരിച്ച് 26 വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപവത്കരിച്ച സംഘടനയാണ് വള്ളിവട്ടം ചെറുകിട ഭൂവുടമസംഘം. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് പാചക പഠനക്കളരി നടത്തുന്നത്. ശ്രദ്ധയില്ലാത്ത ഭക്ഷണ ക്രമത്തിന്റെ ഫലമായി ആളുകള്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആളുകള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പരിപാടി വര്‍ഷങ്ങളായി നടത്തുന്നത്. ചടങ്ങില്‍ വെച്ച് വിശിഷ്ട വ്യക്തികളെ ആദരിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ബ്രാലം എ.കെ.വി. ഗ്രീന്‍ ഗാര്‍ഡനില്‍ വെച്ച് നടക്കുന്ന പരിപാടി കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മേല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം സലിംകുമാര്‍, സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.വി.എസ്. വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകുമെന്ന് സംഘം ഭാരവാഹികളായ വി.വി.ഇസ്മാലി, സലിം കാട്ടകത്ത്, എ.ആര്‍.രാമദാസ് എന്നിവര്‍ അറിയിച്ചു.

Advertisement