കണ്ടാരന്‍തറ മൈതാനത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നഗരസഭ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ നശിപ്പിച്ച നിലയില്‍

405

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി കണ്ടാരന്‍തറ മൈതാനത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നഗരസഭ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ച നിലയില്‍ . ഇത് ശ്രദ്ധയില്‍പെട്ടിട്ടും മുന്‍സിപ്പല്‍ അധികാരികള്‍ നടപടി എടുക്കുകയോ ശരിയാക്കുകയോ ചെയ്യുന്നില്ലെന്നും കാലാകാലങ്ങളില്‍ നടത്തേണ്ട മെയിന്റന്‍സ് പ്രവര്‍ത്തികള്‍ നടത്താത്തതിനിലാണ് ലൈറ്റുകളും അനുബന്ധ ബാറ്ററി സംവിധാനങ്ങളും നശിച്ചു പോയതെന്നും ബി ജെ പി കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു. അധികൃതരുടെ ഇത്തരം അനാസ്ഥയ്‌ക്കെതിരെ പൊറത്തിശ്ശേരിയിലെ ബി ജെ പി ബൂത്ത് കമ്മിറ്റികള്‍ സമര പരിപാടിയിലേയ്ക്ക് നിങ്ങുന്നതായി ബൂത്ത് പ്രസിഡണ്ട് ജയദേവന്‍ രാമന്‍കുളത്ത്, ആര്‍ എസ് എസ് ശാഖ കാര്യവാഹ് ഷാജി മുറി പറമ്പില്‍, ബാബു, രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

Advertisement