യുത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ടിനെ ഗുണ്ട നേതാവ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

713

കാട്ടൂര്‍ : യുത്ത് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ട് കിരണ്‍ ഒറ്റാലി കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുണ്ട നേതാവ് ആക്രമിച്ചതില്‍ കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിററി ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തില്‍ തലയ്ക്കും ശരീരത്തിലും കാര്യമായ പരിക്കു പറ്റിയ കിരണ്‍ ഒറ്റാലി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനമേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന കിരണ്‍ ഒറ്റാലിയെ ഞായറാഴ്ച രാത്രിയില്‍ ഒരു ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തുകയുണ്ടായി. കാട്ടൂര്‍ കോണഗ്രസ് മണ്ഡലം ഓഫീസില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് പ്രസിഡണ്ട് വര്‍ഗീസ് പുത്തനങ്ങാടി വൈസ് പ്രസിഡണ്ട് ബിബിന്‍ തുടിയത്ത് ,എം.എ.അഷറഫ്, കെ.കെ.സതീശന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ധീരജ് തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുണമെന്ന് യോഗം ആവശ്യപ്പെട്ടു.

Advertisement