കരുവന്നൂര്‍ : പുത്തന്‍തോട് പുഴയില്‍ ചെമ്മണ്ട ഭാഗത്തായി ഇരിങ്ങാലക്കുട സ്വദേശി മുങ്ങി മരിച്ചു. ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുട സ്വദേശി പാളയംകോട്ട് വീട്ടില്‍ ലിബീഷ് (32) ആണ് മുങ്ങി മരിച്ചത്.കൂട്ടുക്കാരുമായി കുളിക്കാന്‍ പോയതണെന്ന് പറയുന്നു.പുഴയില്‍ വീണ് മുങ്ങി താഴുകയായിരുന്ന ലിബീഷിനെ രക്ഷിക്കാന്‍ സമീപവാസികളും കൂട്ടുക്കാരും ശ്രമിച്ചെങ്കില്ലും മാപ്രാണം ലാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴെക്കും ജീവന്‍ നഷ്ടപെട്ടിരുന്നു. ഇരിങ്ങാലക്കുട ഡീന്‍സ് ബേക്കറി ഉടമ അബ്ദുള്‍ ഷഹാക്കിന്റെ മകനാണ് മരണപ്പെട്ട ലിബീഷ് .നാലു മാസം മുന്പായിരുന്നു വിവാഹം. ഭാര്യ ഷബീന. ഉമ്മ ലൈല. സഹോദരന്‍ ഷിഹാസ്. ഇരിങ്ങാലക്കുട നാഷ്ണന്‍ സ്‌കൂളിന് സമീപമാണ് വീട്.
Advertisement