ശുചിത്വ കാറളം സുന്ദര കേരളവുമായി കാറളം പഞ്ചായത്ത്.

485
Advertisement

കാറളം : കാറാളം പഞ്ചായത്തിന്റെ 4 കോടി 71 ലക്ഷം രൂപയുടെ ഈ വര്‍ഷത്തേ വികസന പദ്ധതിയ്ക്ക് അംഗീകാരമായി.30 ശതമാനം ഉല്‍പാദന മേഖലയ്ക്കും ബാക്കി മറ്റ് ഇതരമേഖലകള്‍ക്കുമാണ് ഫണ്ട് വകയിരിത്തിയിരിക്കുന്നത്.ലൈഫ്മിഷന്‍, സമൃദ്ധി അരി ഉല്‍പാദന യൂണിറ്റ്, കുട്ടിക്കുട്ടം ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശുചിത്വ കാറളം, സുന്ദരകേരളം എന്നിവയാണ് ഈ വര്‍ഷത്തെ പ്രത്യേക പദ്ധതികള്‍.ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു.. വൈസ്.പ്രസിഡണ്ട് അംബിക സുഭാഷ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ കെ ഉദയപ്രകാശ് മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി പി ബി സുഭാഷ് നന്ദിയും പറഞ്ഞു.

 

Advertisement