ഇരിങ്ങാലക്കുടെ എക്‌സൈസ് കഞ്ചാവ് വേട്ട തുടരുന്നു: ഒരാള്‍ കൂടി പിടിയില്‍

1522

ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് കഞ്ചാവ് വിതരണം ചെയ്ത തെക്കേ താണിശ്ശേരി മങ്ങാട്ടുക്കര വീട്ടില്‍ മണിലാലിനെ (39 ) എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദും സംഘവും അറസ്റ്റ് ചെയ്തു. താണിശ്ശേരി പത്തനാപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് 25 ഗ്രാം കഞ്ചാവുമായി ഇയാളെ എക്സൈസ് സംഘം അറസ്‌ററ് ചെയ്തത്. കഴിഞ്ഞ ദിവസം കഞ്ചാവുമായി ബംഗാളി സ്വദേശിയായ യുവാവിനെ കണേ്ഠശ്വരം ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയിരുന്നു. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ നന്ദകുമാര്‍, പി.ആര്‍. അനുകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.കെ ഷാജു, എം.ബി.ജീവേഷ്, സി.ബി ശിവന്‍, കെ.കെ. വിജയന്‍. എന്നിവരും ഉണ്ടായിരുന്നു.

 

Advertisement