സി പി ഐ (എം) കുടുംബസംഗമം നടത്തി

387
Advertisement

പുല്ലൂര്‍ : ഇ എം എസ് – എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ (എം) പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗംമം സംഘടിപ്പിച്ചു.പുല്ലൂര്‍ സഹകരണ ഹാളില്‍ നടന്ന കുടുംബ സംഗംമം സി പി ഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി കെ സി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.സി പി എം ചേര്‍പ്പ് ഏരിയ കമ്മിറ്റി അംഗം കെ കെ അനില്‍ ഇ എം എസ് – എ കെ ജി ദിനാചരണത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രിയത്തിന്റെ പ്രശസ്തി അവതരിപ്പിച്ചു.ഏരിയകമ്മിറ്റ് അംഗം ടി ജി ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ പി ദിവാകരന്‍ മാസ്റ്റര്‍,ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍,ലോക്കല്‍ കമ്മിറ്റി അംഗം കെ പി പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Advertisement