സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി അഴിക്കോട് തീര്‍ത്ഥാടന പദയാത്ര നടത്തി.

506
Advertisement

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നും വലിയ നോമ്പ് കാലത്ത് വര്‍ഷം തോറും അഴീക്കോട് സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലേക്ക് നടത്താറുള്ള തീര്‍ത്ഥാടന പദയാത്ര ഈ വര്‍ഷം കത്തീഡ്രല്‍ റൂബി ജൂബിലി തീര്‍ത്ഥാടന പദയാത്രയായി മാര്‍ച്ച് 18 ഞായറാഴ്ച്ച നടത്തി. രാവിലെ 5.45 ന് രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന പദയാത്ര രാവിലെ 11.30 ന് അഴിക്കോട് സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലെത്തിചേര്‍ന്നു. തുടര്‍ന്ന് കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ദിവ്യബലിയര്‍പ്പിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള, ഫാ. അജോ പുളിക്കന്‍, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ പ്രൊഫ. ഇ.ടി. ജോണ്‍, ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര, റൂബി ജൂബിലി കണ്‍വീനര്‍ ഒ.എസ്. ടോമി, പദയാത്ര കണ്‍വീനര്‍ ജോസ് മാമ്പിള്ളി, ജോ. കണ്‍വീനര്‍മാരായ ബാബു പുത്തനങ്ങാടി, വര്‍ഗ്ഗീസ് പുതുശ്ശേരി, ബ്ലസി റോബ്‌സണ്‍, സില്‍വി പോള്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement