പുല്ലൂര്‍ : 25 വര്‍ഷകാലമായി മുരിയാട് 12,13,14 വാര്‍ഡുകളിലെ ജലക്ഷാമത്തിന് അറുതിയാകുന്ന പുല്ലൂര്‍ അമ്പലനടയിലെ മുടിച്ചിറ ശാപമോക്ഷം കാത്ത് കഴിയുന്നു.ചെളിയും ചണ്ടിയും പുല്ലും വളര്‍ന്ന് നീരൊഴുക്ക് നിലച്ച നിലയിലാണിപ്പോള്‍ ഈ ജലാശയം.ജനുവരി മാസത്തോടെ മുല്ലകാട്,അമ്പലനട പ്രദേശത്തേ ഏകദേശം എല്ലാ കിണറുകളും വറ്റി തുടങ്ങുന്ന പ്രദേശമാണിവിടെ ആഴ്ച്ചയിലെരിക്കല്‍ പെപ്പിലൂടെ എത്തുന്ന കുടിവെള്ളമാണ് ഇവിടത്തുക്കാരുടെ ഏക ആശ്രയം.ഒരു ഹെക്ടറോളം വരുന്ന മുടിച്ചിറ പാടത്ത് ജലക്ഷാമം കാരണം കൃഷിയിറക്കിയിട്ട് 25 വര്‍ഷത്തോളമാകുന്നു.തരിശ് നിലത്ത് കൃഷി പ്രോത്സഹിപ്പിക്കുന്ന സര്‍ക്കാരിന്റെ കാലത്തും കൃഷി ചെയ്യാന്‍ സമിപത്തായി ജലസ്‌ത്രേസ് ഉണ്ടായിട്ടും കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കഴിഞ്ഞ തവണത്തേ പദ്ധതി പ്രകാരം അരികുകള്‍ കെട്ടി ചെളിയെടുത്ത് കുളം നവികരിക്കുന്നതടക്കം 1 കോടി43 ലക്ഷം രൂപ മുടിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിക്കായി വകയിരുത്തി പഞ്ചായത്തിനോട് സ്ഥലം അളന്ന് തിട്ടപ്പെട്ടുത്തുവാന്‍ ആവശ്യപെട്ടതനുസരിച്ച് താലൂക്ക് സര്‍വ്വേയര്‍ അളക്കുകയും സമീപത്തേ സ്വകാര്യ വ്യക്തിയുടെ കൈയേറ്റ ഭൂമിയടക്കം കണ്ടെത്തുകയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുകയും ചെയ്തതാണ്.എന്നാല്‍ കാരറുക്കാര്‍ ടെണ്ടര്‍ നല്‍കിയത് 2 കോടി രൂപയ്ക്കായതിനാല്‍ പദ്ധതി നടപ്പിലാകാതെ പോവുകയായിരുന്നു.മണ്ണ്.ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുടിച്ചിറയിലെ ചേറ് നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പാക്കാന്‍ പുതിയ പദ്ധതിയുമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പഞ്ചായത്തിനേ സമിപിച്ചിരിക്കുകയാണ്.എന്നാല്‍ സമീപത്തേ കൈയ്യേറ്റക്കാരനേ ഒഴിപ്പിക്കേണ്ട ബാധ്യത പഞ്ചായത്തിനാണ്.പഞ്ചായത്ത് കമ്മിറ്റിയില്‍ ഇതിന് തീരുമാനമായെങ്കില്ലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂലിയായി റേഷന്‍ അരി നല്‍കിയാണ് കുളം വൃത്തിയാക്കിയിട്ടുള്ളതെന്ന് സമീപവാസികളായ വയോദികര്‍ പറയുന്നു.എത്രയും വേഗം കുളം നവീകരിച്ച് പ്രദേശത്തേ ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
ശാപമോക്ഷം കാത്ത് മുടിയാറായ മുടിച്ചിറ
Advertisement