സൈന്‍ ബോര്‍ഡുകള്‍ എന്തിനു വേണ്ടി????

795

ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുടയില്‍ വെറ്റിനറി ഹോസ്പിറ്റലിനു സമീപത്തെ സൈന്‍ ബോര്‍ഡുകള്‍ പോസ്റ്റിനു ഇടയിലും ഇലകള്‍ കൊണ്ടു മൂടിയും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. യാത്രാക്കാരുടെ ഉപകാരത്തിനു സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍ യാത്രാക്കാരുടെ ശ്രദ്ധയില്‍ പെടുന്നില്ല. മെറീന ഹോസ്പിറ്റല്‍ തുടങ്ങി ജംഗ്ഷന്‍ എത്തുന്നത് വരെ ബോര്‍ഡുകള്‍ ഉണ്ടെങ്കിലും എല്ലാവരുടെയും ശ്രദ്ധ കിട്ടുന്ന രീതിയില്‍ ഒരു നല്ല ബോര്‍ഡ് സ്ഥാപിക്കുവാന്‍ സാധിച്ചിട്ടില്ല. അത് കൊണ്ടു തന്നെ ചാലക്കുടി ഭാഗത്ത് നിന്നു വരുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. തൃശ്ശൂര്‍ ഭാഗത്തേക്കുളള വഴി കാട്ടി മൂന്ന് ബോര്‍ഡുകളാണ് 50 മീറ്റര്‍ പരിധിയില്‍ ഉള്ളത് .ഇതിനു പകരം വരുന്ന വാഹനങ്ങള്‍ക്ക് മെറീനയുടെ അവിടെ കാര്യക്ഷമമായിട്ടുള്ള ഒരു ബോര്‍ഡ് വച്ചാല്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് ജംഗ്ഷന്‍ എത്താതെ തന്നെ മെറീനയുടെ അവിടെ നിന്ന് വലത് തിരിഞ്ഞ് പോകാന്‍ സാധിക്കും .

Advertisement