ബസ് സ്റ്റാന്റ് പരിസരത്തേ നടപാത കൈയേറ്റം പൊളിയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനം

1140
Advertisement

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറെ തിരക്കുള്ള ടൗണ്‍ഹാള്‍ ബസ്റ്റാന്റ് റോഡില്‍ ഫുട്ട്പാത്ത് കയ്യേറി പുല്ലോക്കാരന്‍ ബില്‍ഡിങ്ങിനു മുന്നില്‍ ചങ്ങല കെട്ടിയത് പൊളിച്ചു മാറ്റാന്‍ ശനിയാഴ്ച്ച ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ തീരുമാനമെടുത്തു.നഗരത്തില്‍ നടപിലാക്കേണ്ട ഗതാഗത പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കിടെ കൗണ്‍സിലര്‍ എം.സി രമണനാണ് വിഷയം അവതരിപ്പിച്ചത്.മുന്‍വശത്ത് തിയ്യേറ്റര്‍ അടക്കം ഉള്ള ഇവിടെ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണെന്നും ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് റോഡില്‍ നിന്നും കയറി നില്‍ക്കാന്‍ പോലും സ്ഥലമില്ലെന്ന് ബില്‍ഡിംങ്ങ് ഉടമയ്ക്കുള്ള ഉന്നത ബദ്ധം റോഡ് കൈയേറാനുള്ള ലൈസന്‍സായി കാണരെതെന്നും ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബനും ഇടതുപക്ഷ കൗണ്‍സിലര്‍രായ ശിവകുമാറും,പറഞ്ഞതിനോട് കോണ്‍ഗ്രസ് അംഗം എം.കെ. ഷാജു പിന്തുണയ്ക്കുകയും ഇത് പൊളിച്ച് മാറ്റാനുള്ള നടപടി ഇന്നത്തെ കൗണ്‍സിലില്‍ തന്നെ തീരുമാനിക്കണമെന്ന് ചെയര്‍പേഴ്‌സനോട് ആവശ്യപെടുകയും ചെയ്തു. ഈ അനധികൃത നിര്‍മാണം ഉടന്‍ പൊളിച്ച് മാറ്റാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു കൗണ്‍സിലില്‍ വച്ച് നഗരസഭ സെക്രട്ടറിയോട് നിര്‍ദേശിച്ചു.ബസ് സ്റ്റാന്റിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാനായി പോസ്റ്റ് ഓഫിസിന് സമീപത്ത് നിന്ന് ടൗണ്‍ ഹാള്‍ പരിസരത്തേയ്ക്കുള്ള റോഡിലെ അനധികൃത ഓട്ടോറിക്ഷാ പേട്ട ഒഴിവാക്കി റോഡ് ടാറിട്ട് തുറന്ന് നല്‍കിയാല്‍ ചെറിയ വാഹനങ്ങള്‍ക്ക് ബസ് സ്റ്റാല്‍ കയറാതെ ടൗണ്‍ ഹാള്‍ പരിസരത്ത് എത്താല്‍ കഴിയുമെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സിലില്‍ നിര്‍ദ്ദേശമുയര്‍ന്നു.

 

Advertisement