തെങ്ങുമുറിച്ചുമാറ്റുന്നതിന് സബ്ബ്സീഡി നല്‍കുന്നു.

566

മുരിയാട്: കൃഷി ഭവനില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പദ്ധതിയില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ രോഗം വന്നതും കേടായതുമായ തെങ്ങുകള്‍ മുറിച്ച് മാറ്റുന്നതിനും പകരം തെങ്ങിന്‍തൈ വെയ്ക്കുന്നതിനും സബ്ബ്സീഡി നല്‍കുന്നു. താല്‍പര്യമുള്ളവര്‍ 22ന് മുമ്പായി അപേക്ഷ നല്‍കേണ്ടതാണ്. ജനകീയാസൂത്രണ പദ്ധതി 2017-18 പ്രകാരം തെങ്ങിന്‍തൈ, വാഴക്കന്ന്, പച്ചക്കറി വിത്തുകള്‍ എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട്. അപേക്ഷ നല്‍കിയവര്‍ കൃഷി ഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2883154.

ഹൈബ്രീഡ് തെങ്ങിന്‍ തൈകള്‍

കാറളം: കൃഷി ഭവനില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹൈബ്രീഡ് തെങ്ങിന്‍തൈക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ നികുതി അടച്ച കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം എത്രയും വേഗം കൃഷി ഭവനില്‍ എത്തേണ്ടതാണ്.

Advertisement