മാണിക്യമലരിനു ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക കൂട്ടായ്മ

858
Advertisement

കരൂപ്പടന്ന : ഒമര്‍ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ‘ഒരു അഡാര്‍ ലവ്വ് ‘എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഗാനത്തിനും ഗാനരചയിതാവ് കരൂപ്പടന്ന സ്വദേശി പി.എം.എ.ജബ്ബാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 17 ശനിയാഴ്ച വൈകീട്ട് 3.30നു കരൂപ്പടന്ന സ്‌കൂള്‍ ജംഗ്ഷനില്‍ കൂടുന്ന സംഗമം ഗാനം ആദ്യമായി ആലപിച്ച പ്രശസ്ത ഗായകന്‍ തലശ്ശേരി റഫീഖ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരും,കലാസാംസ്‌കാരിക പ്രവര്‍ത്തകരും മറ്റു പ്രമുഖരും പങ്കെടുക്കും.

 

Advertisement