ഓടകളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ നഗരസഭ നടപടി ആരംഭിച്ചു.

694
Advertisement

ഇരിങ്ങാലക്കുട : നഗരത്തിലെ ഓടകളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ നഗരസഭ നടപടി ആരംഭിച്ചു.ബസ് സ്റ്റാന്റ് മുതല്‍ പേഷ്‌ക്കാര്‍ റോഡ് വരെയുള്ള സ്ഥാപനങ്ങളുടെയും വീടുകളുടെയും മാലിന്യം കാനയിലേയ്ക്ക് ഒഴുക്കുന്ന പൈപ്പ് കണക്ഷനുകള്‍ കണ്ടെത്തുന്ന നടപടിയാണ് ആരംഭിച്ചിരിക്കുന്നത്.പല ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും മാലിന്യം നേരിട്ട് ഓടയിലേയ്ക്ക് ഒഴുകുന്നതായി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പേഷ്‌ക്കാര്‍ റോഡിലെ ഓടകളില്‍ കൂടി പാഴ് വസ്തുക്കളും മലിനജലവും ഒഴുക്കി വൃത്തിഹീനമായിരിക്കുന്നതായി പരാതി ഉള്ളതായി www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ദ്രൂതഗതിയിലുള്ള നടപടി.കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ അസഹനീയമായ ദുര്‍ഗദ്ദമാണ് ഇവിടെ അനുഭവപെടുന്നത്.കാനകളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തി നഗരസഭ സെക്രട്ടറിയ്ക്ക് റിപോര്‍ട്ട് നല്‍കുമെന്നും എത്രയും വേഗം ഈകാര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.സുപ്രീം ബേക്കറി, പ്രിയ ബേക്കറി, ശരവണഭവന്‍ ഹോട്ടല്‍, സ്വാമീസ് ഹോട്ടല്‍, അരോമ ബേക്കറിയുടെ നിര്‍മ്മാണ യൂണിറ്റ് എന്നിവരാണ് പൈപ്പ് സ്ഥാപിച്ച് മലിനജലമടക്കമുള്ളവ ഒഴുക്കിവിടുന്നത് എന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന 2 ദിവസം കൂടി തുടരുമെന്നും അതിനു ശേഷം നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുമെന്നും നഗരസഭ ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീല ഇ , ജെ എച്ച് ഐമാരായ രമാദേവി ജി , രാകേഷ് കെ ഡി, അനില്‍ എം എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement