എം സി പോളിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നു.

1990

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം അന്തരിച്ച ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും, കോണ്‍ഗ്രസ് നേതാവും, പ്രമുഖ വ്യവസായിയുമായിരുന്ന എം.സി. പോളിന്റെ(96) ഭൗതികശരീരം ബുധനാഴ്ച്ച 3 മണി മുതല്‍ മുന്‍സിപ്പല്‍ ഓഫീസിനു എതിര്‍ വശത്തുള്ള തറവാട്ടുവീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ചു. സമൂഹത്തിന്റെ വിവിധതുറയിലുള്ളവര്‍ അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്.കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അദേഹത്തിന് ഔദ്യോദിക ബഹുമതികളോട് കൂടിയ അന്ത്യാജ്ഞലി അര്‍പ്പിച്ചു.ഇരിങ്ങാലക്കുടയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്‍െ ഉടമയായ എം.സി. പോളിന്റെ നിര്യാണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്‌കാരദിനമായ ഫെബ്രുവരി 15ന് വ്യാഴഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ഇരിങ്ങാലക്കുട നഗരത്തിലെ കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ നിമ്മ്യ ഷിജു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കാരം.രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ആന്റോ ആലപ്പാടന്‍, എം എല്‍ എ പ്രൊഫ. കെ.യു അരുണന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. ചന്ദ്രന്‍, സിനിമ താരം ഇടവേള ബാബു, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ടി.എന്‍ പ്രതാപന്‍, രൂപത വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍, മുന്‍ ചീഫ് വിപ്പ്. തോമസ് ഉണ്ണിയാടന്‍, ക്രൈസ്റ്റ് കോളേജ് മാനേജര്‍ ജേക്കബ് ഞെരിഞ്ഞാപിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോളി ആന്‍ഡ്രൂസ്, വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, വി.ടി. ബല്‍റാം എം.എല്‍.എ, പി.ടി.തോമസ്, മുന്‍ എം പി സാവിത്രി ലക്ഷ്മണ്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കെ.ആര്‍ ഗിരിജന്‍, മുന്‍ ഡി സി സി പ്രസിഡന്റ് ഒ. അബ്ദുള്‍ റഹ്മാന്‍ കുട്ടി, പി.എ. മാധവന്‍ എം.എല്‍.എ, സി പി എം സംസ്ഥാന അംഗം ബേബി ജോണ്‍, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍, പ്രൊഫ. ജോര്‍ജ്ജ്. എസ്.പോള്‍, കേരള യുവജനപക്ഷം സംസ്ഥാനപ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സന്‍,എം.പി സി.എന്‍ ജയദേവന്‍, സി.എം.ഐ പ്രൊവിന്‍ഷാള്‍ വാള്‍ട്ടര്‍ തലപ്പിള്ളി, പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സാഹിത്യകാരന്‍ മാമ്പുഴ കുമാരന്‍, CITU സംസ്ഥാന സെക്രട്ടറി എം.എം വര്‍ഗ്ഗീസ്, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഡയറക്ടറായ വര്‍ഗ്ഗീസ് പത്താടന്‍, DCC വൈസ് പ്രസിഡണ്ടുമാരായ ജോസഫ് ടാര്‍ജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, KPCC സെക്രട്ടറി എന്‍.കെ സുധീര്‍, ഡിസിസി സെക്രട്ടറിമാരായ ജെയിംസ് പല്ലിശ്ശേരി, സി.ഐ സെബാസ്റ്റ്യന്‍, സുനില്‍ അന്തിക്കാട്, ജോണ്‍ ഡാനിയല്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി സുനില്‍ ലാലൂര്‍.എന്നിവര്‍ എം.സി. പോളിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു.

 

Advertisement