സൗജന്യ തീര്‍ത്ഥ യാത്ര

543
Advertisement

മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ അമ്പത് നോമ്പിലെ 6 വെള്ളിയാഴ്ചകൡ എകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ .പ്രസിദ്ധരായ ധ്യാന ഗുരുക്കള്‍ നേതൃത്വം നല്ഡകുന്നു.വി.കുര്‍ബ്ബാനയും ,വചന പ്രഘോഷണവും,രോഗ ശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ചേലൂര്‍ ,താണിശ്ശേരി,പൊറത്തിശ്ശേരി,ചെമ്മണ്ട,കാറളം,മൂര്‍ക്കനാട് ,കരുവന്നൂര്‍,കുഴിക്കാട്ടുക്കോണം എന്നീ സമീപ ഇടവക കളില്‍ നിന്നും ഇരിഞ്ഞാലക്കുടയുടെ സമീപപ്രദേശരായ ലിസി ജംഗ്ഷന്‍ ,എസ് എ സ്റ്റോപ്പ് ,ക്രൈസ്റ്റ് കോളേജ് റോഡ് ,ക്രൈസ്റ്റ് ആശ്രമ ദേവാലയം,ഹൗസിങ്ങ് ബോര്‍ഡ് ജംഗ്ഷന്‍ ,എഫ് സി സി കോണ്‍വെന്റ് ,കൂത്തുപ്പറമ്പ് വാട്ടര്‍ ജംഗ്ഷന്‍ ,ഷോണ്‍സ്റ്റാട്ട് കോണ്‍വെന്റ് മുന്‍വശം ,സുരഭി നഗര്‍ കാട്ടുങ്ങച്ചിറ,ഉണ്ണി മിശിഹാ കപ്പേള മാപ്രാണം എന്നിയിടങ്ങളില്‍ നിന്നും ഭക്ത ജനങ്ങള്‍ക്കായി സൗജന്യ യാത്രാ ഒരുക്കുന്നു.മാപ്രാണം സെന്റ് ജോണ്‍ കപ്പേളയില്‍ നിന്നും രാവിലെ 8:30 മുതല്‍ 10 മണി വരെ യാത്രാ സൗകര്യം ഉണ്ടായിരിക്കും .പ്രേഷിത സമൂഹം സംഘടിപ്പിക്കുന്ന സൗജന്യ യാത്ര 16-02-18 ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക വികാരിയും റെക്ടറുമായ ഫാ.ജോജോ ആന്റണി തൊടുപ്പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.രൂപതയിലുള്ള മറ്റു ഇടവകകളില്‍ നിന്ന് സൗജന്യ യാത്രാ സര്‍വീസ് ആഗ്രഹിക്കുന്നവര്‍ നേരില്‍ ബന്ധപ്പെടുക
ഫാ .ജോജോ ആന്റണി തൊടുപ്പറമ്പില്‍ വികാരി റെക്ടര്‍

Advertisement